Páginas

Monday, February 1, 2010

തുറക്കാത്ത കുപ്പിയിലെ മരുന്ന്


               രാവിലെതന്നെ ഇഡ്ഡ്ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു കാര്യം പതുക്കെ പറഞ്ഞു,
“എനിക്ക് ഒരു ചെറിയ തലവേദന,,”
                മാസ്റ്റർ അത്കേട്ട് ഒന്ന് ഞെട്ടി; അതോടെ കഴിച്ച ഭക്ഷണമെല്ലാം ദഹിച്ച്പോയി. കൂടാതെ അദ്ദേഹത്തിന്റെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി.


                 മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെക്കുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ ഈ ജീവിതസായാഹ്നത്തിൽ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടുംതോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ.


“അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം”
ടീച്ചറുടെ ചർമ്മം കണ്ടാൽ പ്രായം തോന്നത്ത മുഖംനോക്കി മാസ്റ്റർ പറഞ്ഞു.
“ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും”
“നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറി വരു; പെട്ടെന്ന്തന്നെ നമുക്ക് ഡോക്റ്ററെ കാണാം”
              സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം; അതാണല്ലൊ ലോകനിയമം.


                     നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തൊക്കെയോ വരച്ചിട്ടശേഷം കടലാസ് കൈയിൽ തന്ന് മാസ്റ്ററെ നോക്കി പറഞ്ഞു,
“ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്”
               പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി.


               വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു,
“ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു”
“അപ്പോൾ ഡോക്റ്ററെ ഒന്ന് കണ്ടാൽമാത്രം മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്”
“അതെങ്ങനെ മറക്കാനാണ്?”
           അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു.


               ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു,
“നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?”
               ടീച്ചർ ചെറുതായൊന്ന് ഞെട്ടി. മരുന്നിന്റെ കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ…
“ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്”
“എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും”


                    രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കി തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് പൊട്ടിച്ച് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
“അതെയ് ഇതിന്റെ അടപ്പൊന്ന് പൊട്ടിച്ച് തുറന്ന് താ; ഞാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല”
“അപ്പോൾ തുറക്കാത്ത കുപ്പിയിലെ മരുന്നെങ്ങിനെയാ നിനക്ക് കയ്പായത്?”
നാരായണൻ മാസ്റ്ററുടെ ചോദ്യം കേട്ട് നാരായണി ടീച്ചർ ഞെട്ടി.

7 അഭിപ്രായ:

Unknown said...

മിനി ചേച്ചിയുടെ കഥ ഇഷ്‌ടായീ

February 2, 2010 at 8:58 PM
Jyothi Sanjeev : said...

chechi katha nannaayitund. vinayotthode oru kaaryam parayaanund. avasanam oru thirutthund. maashinte peru narayanan ennalle. ramachandran ennanaallo ezhuthiyirkkunath avasaanatthe variyil.

February 2, 2010 at 9:24 PM
viddiman said...

Jyothi kanda thettu njanum kandu ketto.. ( maattulavarude thettu kandu pidikkalanu ishta vinodam !)

February 3, 2010 at 12:53 AM
mini//മിനി said...

റ്റോംസ് കോനുമറ്റം,
Jyothi Sanjeev,
viddiman,

അഭിപ്രായത്തിനു നന്ദി. ഇങ്ങനെയൊരു വലിയ തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്. ഈ തെറ്റിനു കാരണം രണ്ട് കഥകൾ ഒന്നിച്ച് എഴുതിയതു കൊണ്ടാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിൽ നന്ദി.
കഥകൾ മാത്രമായി ഒരു ബ്ലോഗ് കൂടി എനിക്കുണ്ട്.
മിനി കഥകൾ
http://mini-kathakal.blogspot.com/

February 3, 2010 at 1:16 AM
Manoraj said...

മിനി ടീച്ചറേ,

കഥ ഇഷ്ടപ്പെട്ടട്ടൊ?

February 5, 2010 at 6:04 AM
ഗിരീഷ് കാങ്കോലിയന്‍ said...

ഇതു കഥയല്ലല്ലോ... ജീവിതം തന്നെ...

February 5, 2010 at 8:50 PM
Kamal Kassim said...

kadha nannnaaaayirikkunnu aaashamsakal.

February 6, 2010 at 10:55 AM