Páginas

Tuesday, January 12, 2010

ചില മൊബൈല്‍ ഫോണ്‍ കഥകള്‍


റ്റോംസ് കോനുമഠം

ഒന്ന്....
കത്തെഴുത്തുകള്‍ പഴകിയതിനാലാവണം പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു : " ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ത്തരണം.."
ആദ്യം ഞാന്‍ മേടിച്ചു..
അപ്പോഴവള്‍ പറഞ്ഞു: "ഇനി എനിക്ക് കൂടി വാങ്ങിത്തരണം. അപ്പോള്‍ നമുക്കേറെനേരം..."
ഞാന്‍ പറഞ്ഞു : "വരെട്ടെ നോക്കാം..!!"
അതിനവളുടെ മറുപടി പെട്ടെന്നായിരുന്നു..
"ചേട്ടനോടാദ്യം പറഞ്ഞുവെന്നേയുള്ളൂ.പറ്റില്ലങ്കില്‍ പറയണം.എനിക്കടുത്താളിനെ..."

രണ്ട്....
"മിസ്കോളുകള്‍ തന്നിട്ടും എന്തേ തിരിച്ച് വിളിക്കാഞ്ഞത്. ഞാന്‍ തന്നെ വിളിക്കണമെങ്കില്‍ നമുക്കീ ബന്ധം ഇവിടെ വെച്ചവസാനിപ്പിക്കാം." അവള്‍ കരഞ്ഞ്കൊണ്ടാണങ്കിലും അവളുടെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.
"ചാര്‍ജ്ജ് ചെയ്തിട്ട് വിളിക്കാമെന്ന് കരുതുയിരിക്കുകയായിരുന്നു." ഞാനൊരു കള്ളം പറഞ്ഞു..
"ശരി...ശരി...അത് കഴിഞ്ഞ് വിളിക്കുക..അതുവരെ, ബൈ..ബൈ..."

8 അഭിപ്രായ:

Manoraj said...

മൊബൈ ൽ കഥകൾ വായിച്ചു.. ഇന്നത്തെ കാലത്ത്‌ മൊബൈ ൽ ഇല്ലാത്ത ഒരു കാമുകനെയും, കാമുകിയെയും കുറിച്ച്‌ ചിന്തിക്കാൻ കഴിയില്ല..കൂട്ടായ്മയിലെ ആദ്യ പോസ്റ്റ്‌ ... തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വസ്തുവിൽ തുടങ്ങിയത്‌ നന്നായി.. കൂടുതൽ മുന്നേറാം എന്ന പ്രതീക്ഷ മാത്രം..

January 12, 2010 at 7:24 PM
Unknown said...

kollaam

January 14, 2010 at 1:58 AM
ജയരാജ്‌മുരുക്കുംപുഴ said...

bestwishes

January 15, 2010 at 3:24 AM
ശാന്ത കാവുമ്പായി said...

മൊബലില്ലാതെ എങ്ങനെ ജീവിക്കും?എങ്ങനെ പ്രണയിക്കും? ആശംസകൾ.

January 15, 2010 at 6:04 AM
പ്രശാന്ത്‌ ചിറക്കര said...

ആശംസകൾ!

January 15, 2010 at 8:47 AM
mini//മിനി said...

ഈ മൊബൈൽ ഇപ്പോൾ ശരീരത്തിന്റെ ഭാഗമാണ്. വീട്ടിനകത്തായാലും പുറത്തായാലും ഞാൻ ഐഡിയ കൈയിലെടുത്താണു പോകുന്നത്. വീട്ട്ടിലെ മറ്റുള്ളവരോട് നാട്ടുകാർ കേൾക്കെ വിളിച്ച് കൂവണ്ടല്ലോ!
സ്വന്തം കഥകൾ ഒന്ന് ശ്രമിക്കാം,
ഒരു മൊബൈൽ വിശേഷം അറിയാൻ ഇത്കൂടി ഒന്ന് വായിക്കുക.

http://mini-mininarmam.blogspot.com/2009/04/4.html

January 15, 2010 at 5:36 PM
Unknown said...

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.

January 16, 2010 at 4:17 AM
mukthaRionism said...

athe,
മൊബലില്ലാതെ എങ്ങനെ ജീവിക്കും?എങ്ങനെ പ്രണയിക്കും? ആശംസകൾ.

www.muktharstory.blogspot.com

January 22, 2010 at 12:21 PM