Páginas

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍



നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!



തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.


കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!


ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.


അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.


കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!


പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?


അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”


അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.


Ler Mais

പത്തുമ്മീവി വരുന്നേ....

റാംജി പട്ടേപ്പാടം.


പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .

പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമെ അമ്മിണി സിസ്റ്റര്‍ എന്ന്‌ വിളിച്ചിരുന്നുള്ളു. അന്നാട്ടിലെ മുഴുവന്‍ പ്രസവവും കൈകാര്യം ചെയ്തിരുന്നത്‌ അവരാണ്‌.

ആരും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാറില്ല. മാസന്തോറും മെഡിക്കല്‍ ചെക്കപ്പില്ല. ബെഡ്‌ റെസ്റ്റില്ല. പേറ്റ്നോവ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അവരെ അറിയിക്കും. പിന്നെയെല്ലാം അമ്മിണിപ്പറച്ചിയുടെ കൈകളിലാണ്‌. ഓല കൊണ്ടൊ ഓടു കൊണ്ടൊ ഉണ്ടാക്കിയ ചെറിയ പുര. ഭൂരിഭാഗം വീടുകളിലും ഒന്നൊ രണ്ടൊ മുറി കൂടാതെ ഒരു ചായ്പ്പും* മാത്രമെ ഉണ്ടാകു. മിക്കവാറും ചായ്പ്പിനകത്താകും പ്രസവം നടക്കുക. വെളിച്ചം തീരെ കുറവായ ചായ്പ്പില്‍ മണ്ണെണ്ണ വിളക്ക്‌ കത്തികൊണ്ടിരിക്കും.

പാത്തുമ്മീവിക്ക്‌ കൂട്ടിരിക്കാനും സഹായിക്കാനും ഉമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. നിക്കാഹ്‌ കഴിയാതെ പെറ്റതാണ്‌. അതുകൊണ്ടുതന്നെ എല്ലാരും ഒരകല്‍ച്ച കാത്ത്‌ സൂക്ഷിച്ചിരുന്നു. പാത്തുമ്മീവി പക്ഷെ പതറിയില്ല. കുഞ്ഞിനെ നശിപ്പിച്ചില്ല.ചെറുപ്രായത്തില്‍ ഗള്‍ഫില്‍ പോയി നേടിയതാണ്‌ അതിനെ. പണമുണ്ടാക്കി പ്രസവിക്കാനായി അവധിക്കു വന്നവളാണ്‌. പാത്തുമ്മീവി കാശുകാരിയായത്‌ അന്നാട്ടിലാര്‍ക്കും ദഹിച്ചില്ല.
തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്താന്‍ ഉമ്മക്കൊരു നീരസം തോന്നിയെങ്കിലും തന്നെ സഹായിക്കാനുള്ള മകളെ വെറുപ്പിക്കാന്‍ അവര്‍ക്കായില്ല. അവള്‍ തിരിച്ചു പോയാല്‍ കുഞ്ഞിനെ നോക്കല്‍ പ്രശ്നമാണ്‌. ഒരാണ്‍ തുണയില്ലാതെ ഉമ്മയും മകളും കുഞ്ഞും എങ്ങനെ കഴിയാനാണ്‌? ഉമ്മ തന്നെയാണ്‌ പോംവഴി കണ്ടെത്തിയത്‌.
പാത്തുമ്മീവി നിക്കാഹ്‌ കഴിക്കണം.
അങ്ങിനെയാണ്‌ പ്രസവം കഴിഞ്ഞ പത്തുമ്മീവിയെ ഒടികലനന്ത്രു കെട്ടിയത്‌.പ്രത്യേക പണിയൊന്നും ഇല്ല. ചീട്ടു കളിയാണ്‌ മുഖ്യ തൊഴില്‍. കള്ള്‌ കുടിയും പെണ്ണ്‌ പിടുത്തവും വേറെ. രണ്ട്‌ കെട്ടി. രണ്ടിനേയും മൊഴി ചൊല്ലി.

തൊട്ടടുത്ത വീട്ടിലെ സരസുവിനെ കാണുമ്പോള്‍ അന്ത്രുവിന്‍റെ വായില്‍ വെള്ളമൂറും. സരസു മൊഞ്ചത്തിയാണ്‌. ചെറുപ്പമാണ്‌. അന്ത്രു പഠിച്ചപണി പത്തൊന്‍പത് നോക്കിയിട്ടും ഒരു കടാക്ഷം പോലും ലഭ്യമായില്ല. സരസു ഒരിക്കല്‍ മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഒളിച്ചുനോട്ടം കൈമുതലായ അന്ത്രു കുറുക്കനെപ്പൊലെ പതുങ്ങിപ്പതുങ്ങി മറപ്പുരക്കിലരുകിലെത്തി. ഓലകൊണ്ട്‌ മറച്ച മറപ്പുരയുടെ ഓലയിലെ ചെറിയൊരു ദ്വാരം അനക്കമുണ്ടാക്കതെ അല്‍പം വികസിപ്പിച്ചു. ഒരു കണ്ണടച്ച്‌ മുഖം ഓലയോട്‌ ചേര്‍ത്തു വെച്ച്‌ അകത്തേക്ക്‌ നോക്കി. ഓലയിലെ പരപര ശബ്ദം കേട്ട്‌ പാമ്പാണെന്നു വിചാരിച്ച്‌ സരസു ഞെട്ടിത്തിരിഞ്ഞു. ഓലക്കിടയിലൂടെ ഒരുണ്ടക്കണ്ണ്‌ കണ്ട്‌ അവള്‍ ഭയന്നു. വെപ്രാളപ്പെട്ട്‌ ബ്ളൌസെടുത്ത്‌ മാറത്ത്‌ ചേര്‍ത്തതും അലറി
പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു.

ആളുകളെത്തുന്നതിനു മുന്‍പ്‌ അന്ത്രു പുറം തിരിഞ്ഞോടാന്‍ ശ്രമിച്ചു. തൊട്ടടുത്ത തെങ്ങും കുഴിയില്‍ അയാള്‍ വീണു. നാട്ടുകാരുടെ മേളം കഴിഞ്ഞപ്പോള്‍ അത്ന്റുവിന്റെ കാലിന്‍റെ താളം തെറ്റിയിരുന്നു. അന്ന്‌ നാട്ടുകാരിട്ട പേരാണ്‌ ഒടികാലനന്ത്രൂന്ന്‌. ഇന്നും അത്‌ മാറ്റമില്ലാതെ തുടരുന്നു.
പെറ്റിട്ട്‌ ഒരു മാസം കഴിഞ്ഞാണ്‌ പാത്തുമ്മീവിയുടെ നിക്കാഹ്‌ നടന്നത്‌. അടുത്ത മാസം അവള്‍ക്ക്‌ തിരികെ പോകണം. അതുകൊണ്ടാണ്‌ എടിപിടീന്ന്‌ നിക്കാഹ്‌ നടത്തിയത്‌. പളപളാന്ന്‌ മിന്നുന്ന കുപ്പായമിട്ട്‌ അന്ത്രു പുയ്യാപ്ളയായി. മൂന്നാമത്തേതാണെങ്കിലും പുയ്യാപ്ള പുയ്യാപ്ള തന്നെയ. അത്രുവിനത്‌ നന്നായറിയാം.
കാര്യങ്ങള്‍ താളം തെറ്റിയത്‌ ആദ്യരാത്രിയാണ്‌. രണ്ടെന്നം പൂശിയാണ്‌ അന്ത്രു മണിയറയിലേക്ക്‌ കാലെടുത്തു വെച്ചത്‌. കുഞ്ഞിനെ താലോലിച്ചിരുന്ന പാത്തുമ്മീവി അത്രുവിനോട്‌ വിവരം പറഞ്ഞു.
"ങ്ള്‌ കുറച്ചീസം ചായ്പീ കെടന്നൊ. മോന്‌ക്ക്‌ ബെല്യ വാശി. കരച്ചിലന്നെ."
അന്ത്രുവിന്റെ തലച്ചോറില്‍ കടന്നല്‍ കയറി. കണക്കു കൂട്ടലുകളില്‍ പിഴവ്‌ വന്നു. രണ്ടെണ്ണം വിട്ടതിന്റെ പറ്റൊക്കെ മാറി. സ്റ്റോക്ക്‌ വെക്കാത്തത്തിന്റെ വിഷമം ആദ്യമായി അനുഭവപ്പെട്ടു.

തടിച്ചു വീര്‍ത്ത പാത്തുമ്മീവിയുടെ ശരീരം മെലിഞ്ഞുണങ്ങിയ ഒടികാലനന്ത്രുവിന്റെ മനസ്സില്‍ തിരയിളക്കം നടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറങ്ങാനായില്ല. കണ്ണടക്കുമ്പോള്‍ കാണുന്നത്‌ പാത്തുമ്മീവിയെ. എങ്ങനുറങ്ങും...സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെയായൊ?
മാസാമാസം ലഭിച്ചേക്കാവുന്ന പണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സമാധാനമായി. ഒന്നും അറിയാത്തവളെപ്പൊലെ ഉമ്മ എല്ലാത്തിനും മൂകസക്ഷിയായി.

ആദ്യരാത്രിയും മണിയറയും തകര്‍ത്ത്‌ നേരം പുലര്‍ന്നപ്പോള്‍ അന്ത്രു തണുത്തിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ ദൈനംദിന പ്രവര്‍ത്തികളില്‍ അയാള്‍ വ്യാപ്ര്തനായി .
അന്ത്രു ആവശ്യപ്പെടാതെ തന്നെ ആവശ്യത്തിലധികം പണം പത്തുമ്മീവി നല്‍കിക്കൊണ്ടിരുന്നു. ചീട്ടുകളിയും വെള്ളമടിയുമായി അന്ത്രു കുശാല്‍. സ്ക്കൂട്ടറൊന്ന്‌ വങ്ങിക്കൊടുത്തു. യാത്ര സ്ക്കൂട്ടറിലായി.പാത്തുമ്മീവിയോടുള്ള സ്നേഹം വര്‍ദ്ധിച്ചു. കുഞ്ഞിനെ താലോലിക്കാനും ഉമ്മയുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും ഉത്സാഹമായി.
സന്തോഷം നിറഞ്ഞ ദിവസങ്ങള്‍. തിരിച്ചു പോകേണ്ട സമയമായി.
കറുത്ത ബുര്‍ക്കയിട്ട* പത്തുമ്മീവി അന്ത്രുവിനെ മുറിക്കുള്ളിലേക്ക്‌ വിളിച്ചു. ബുര്‍ക്കക്കുള്ളില്‍ മുഴച്ചുനിന്ന മാറിടം അന്ത്രുവിന്റെ കരളില്‍ വിങ്ങലായി മാറി.
"ഉമ്മ്യേം മോനേം ങ്ളെ ഏല്‍പ്പിക്കാണ്‌. നല്ലോണം നോക്കണം. പൈസ എന്തോരം വേണേലും അയച്ചരാം. അവര്‍ക്ക്‌ കൊറവൊന്നും ഇണ്ടാകരുത്‌. മോന്ത്യാവണേലും മുന്നം വീട്ടീ വരണം. അത്രുക്കാനെ നിക്ക്‌ പെരുത്ത്‌ ഇഷ്ടാ."

ത്റശൂപൂരത്തിന്റെ അമിട്ട്‌ പൊട്ടിവിരിഞ്ഞു അന്ത്രുവിന്‍റെ ഉള്ളില്‍. പത്തുമ്മീവിയുടെ ചുണ്ടില്‍ നിന്ന്‌ ആദ്യമായി ഇക്ക പുറത്തു ചാടിയപ്പോള്‍ അയാളാകെ കോരിത്തരിച്ചു. ഇനി ഒന്നും ആവശ്യമില്ലെന്ന്‌ തോന്നി. നിനച്ചിരിക്കാതെയാണ്‌ പത്തുമ്മീവിയുടെ തുടിച്ച ചുണ്ടുകള്‍ അന്ത്രുവിന്റെ ഞളങ്ങിയ കവിളില്‍ മുത്തമിട്ടത്‌. അയാളാകെ വിയര്‍ത്തു കുളിച്ചു. പ്രതീക്ഷകള്‍ നശിച്ചില്ലെന്ന വിശ്വാസം അയാളില്‍ ശേഷിച്ചു.
ഒരു മാസം കഴിഞ്ഞപ്പോള്‍ പണമെത്തി. അത്രൂന്‌ പെരുത്ത്‌ സന്തോഷായി. കുഞ്ഞിന്‌ കുഞ്ഞുടുപ്പുകളും ഉമ്മാക്ക്‌ കാച്ചിമുണ്ടും കുപ്പായവും വങ്ങിക്കൊടുത്തു. പിന്നെ പെരുന്നാള്‍ പോലെ ആഘോഷിച്ചു. ആര്‍ത്തുല്ലസിച്ച്‌ സ്ക്കൂട്ടറില്‍ തെക്കുവടക്ക്‌ പാഞ്ഞു. പിന്നെപ്പിന്നെ മാസന്തോറും പെരുന്നാളാഘോഷിച്ചുകൊണ്ടേയിരുന്നു.

ഒരു ദിവസം രാത്രി രണ്ടെണ്ണം കൂടുതലടിച്ച്‌ അന്ത്രു പുരയിലെത്തി. ഉമ്മ ഉറങ്ങിയിട്ടില്ല. ഓരം ചരിഞ്ഞ്‌ കിടക്കുന്നു. അരികെ കുഞ്ഞ്‌ നല്ല ഉറക്കത്തിലും. പുറംതിരിഞ്ഞ്‌ കിടക്കുന്ന ഉമ്മയെ ചുറ്റിവരിഞ്ഞ്‌ അന്ത്രുകൂടി കട്ടിലിലേക്ക്‌ വീണു. തള്ളി താഴെയിട്ട്‌ ഉമ്മ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു.മദ്യത്തിന്റെ കെട്ട്‌ വിട്ടപ്പോള്‍ മാപ്പ്‌ പറഞ്ഞ്‌ രാശിയായി. പിന്നീടത്തരം സംഭവം ആവര്‍ത്തിച്ചിട്ടില്ല.
കുഞ്ഞിന്‌ മൂന്ന്‌ വയസ്സ്‌ കഴിഞ്ഞു. പാത്തുമ്മീവി വീണ്ടും അവധിക്ക്‌ വരുന്നു.
അന്ത്രുവിന്റെ മനസ്സില്‍ പൂമഴ പെയ്തു. നിക്കാഹ്‌ കഴിഞ്ഞ്‌ രണ്ട്‌ മാസത്തിനിടയില്‍ ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ ചുംബനത്തിന്റെ ചൂരും ചൂടും അതേപടി നിലനില്‍ക്കുന്നു. ഓര്‍ത്തോര്‍ത്ത്‌ അയാളുടെ സിരാപടലങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരുന്നു.

വിമാനത്താവളത്തിലേക്ക് പോകാന്‍ കാറ്‌ ബുക്ക്‌ ചെയ്തു. അര്‍ബനമുട്ടുപോലെ ഹ്ര്‍ദയം ഇടിക്കാന്‍ തുടങ്ങി. കാണാനും പുണരാനും വെമ്പുന്ന അയാളുടെ ജിഞ്ജാസ അളവില്‍ കവിഞ്ഞു. ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ച്‌ അന്ത്രുവും ഉമ്മയും കുഞ്ഞും കൂടി യാത്രയായി.

നെടുമ്പാശേരി വിമാനത്താവളം ആദ്യമായാണ്‌ കാണുന്നത്‌. കരച്ചിലും പിഴിച്ചിലുമ്മായി യാത്രയാക്കലും, ആഹ്ളാദവും കെട്ടിപ്പിടുത്തവുമായി വരവേല്‍ക്കാന്‍ നിരവധി പേര്‍. മുറ്റം നിറയെ ആളുകള്‍,കാറുകള്‍. പലവിധ പെട്ടികളുമായ്‌ ആകെ ബഹളം തന്നെ.

തിരക്കിനിടയില്‍ അന്ത്രുവും സംഘവും പാത്തുമ്മീവിയെ കാത്തു നിന്നു. വിമാനം വന്നിറങ്ങിയതിന്റെ തിരക്ക്‌ പുറത്തേക്കൊഴുകി. കൂട്ടത്തിലതാ പാത്തുമ്മീവി. അന്ത്രുവും ഉമ്മയും മുഖത്തോടുമുഖം നോക്കിനിന്നു. വീണ്ടും രണ്ടാമത്തെ ഗള്‍ഫ്‌ സമ്പാദ്യവുമായി പത്ത്‌ തികഞ്ഞ പാത്തുമ്മീവി ബുര്‍ക്കക്കുള്ളിലെ വീര്‍ത്ത വയറും താങ്ങി അവര്‍ക്കരുകിലെത്തി. അപ്പോഴും അവര്‍ക്ക്‌ സ്ഥലകാലബോധം വീണ്ടുകിട്ടിയിരുന്നില്ല.

ചായ്പ്പ്‌-ഇറയത്തുനിന്ന് മാത്രം പ്രവേശനമുള്ള ഒറ്റമുറി.
ബുര്‍ക്ക-മുസ്ളീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒറ്റയുടുപ്പ്‌


Ler Mais

"ഒരിക്കല്‍ ഉണ്ടായിരുന്നു..."

ഗോപി വെട്ടിക്കാട്ട്

ഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു.. മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം .. വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..

ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ.. ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു.. അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി.. വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.. "ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.." ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം.. "വരില്ലേ..." തീര്‍ച്ചയായും വരാം.. "കാടിന്‍റെ മണമറിയാന്‍.." "കാട്ടു തേനിന്റെ രുചി അറിയാന്‍.." "പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ " ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു.. "യാത്ര സുഖമായിരുന്നില്ലേ " " ഉം കുഴപ്പമൊന്നുമുണ്ടായില്ല" "വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.." വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്.. ആരെയും കാണാതായപ്പോള്‍ ചോദിച്ചു.. "ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.." "അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും.. ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.." "ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം." അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു... കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി... അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു.. നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..." "എനിക്കും അതാണിഷ്ടം .." കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു .. ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് .... ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്... ചേടന് അറിയാമോ ... "ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..." കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും... എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക.. നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും.. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും..... മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി.. ".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..". പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി... "മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.." "ഇത് ഒരിക്കല്‍ കാടായിരുന്നു..." അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ കൊണ്ട് വന്നു വില്‍ക്കും.. "ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു.. മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും. "ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.." ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി .. ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി.. "കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...

"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു... അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "

അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."

Ler Mais

ചില മൊബൈല്‍ ഫോണ്‍ കഥകള്‍


റ്റോംസ് കോനുമഠം

ഒന്ന്....
കത്തെഴുത്തുകള്‍ പഴകിയതിനാലാവണം പരിചയപ്പെട്ട് കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു : " ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ത്തരണം.."
ആദ്യം ഞാന്‍ മേടിച്ചു..
അപ്പോഴവള്‍ പറഞ്ഞു: "ഇനി എനിക്ക് കൂടി വാങ്ങിത്തരണം. അപ്പോള്‍ നമുക്കേറെനേരം..."
ഞാന്‍ പറഞ്ഞു : "വരെട്ടെ നോക്കാം..!!"
അതിനവളുടെ മറുപടി പെട്ടെന്നായിരുന്നു..
"ചേട്ടനോടാദ്യം പറഞ്ഞുവെന്നേയുള്ളൂ.പറ്റില്ലങ്കില്‍ പറയണം.എനിക്കടുത്താളിനെ..."

രണ്ട്....
"മിസ്കോളുകള്‍ തന്നിട്ടും എന്തേ തിരിച്ച് വിളിക്കാഞ്ഞത്. ഞാന്‍ തന്നെ വിളിക്കണമെങ്കില്‍ നമുക്കീ ബന്ധം ഇവിടെ വെച്ചവസാനിപ്പിക്കാം." അവള്‍ കരഞ്ഞ്കൊണ്ടാണങ്കിലും അവളുടെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.
"ചാര്‍ജ്ജ് ചെയ്തിട്ട് വിളിക്കാമെന്ന് കരുതുയിരിക്കുകയായിരുന്നു." ഞാനൊരു കള്ളം പറഞ്ഞു..
"ശരി...ശരി...അത് കഴിഞ്ഞ് വിളിക്കുക..അതുവരെ, ബൈ..ബൈ..."
Ler Mais